Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉമ്മൻ ചാണ്ടി അനുസ്മരണം: ജനനായകന്റെ ഓർമ്മ പുതുക്കാൻ സംസ്ഥാനത്തെങ്ങും വിപുലമായ അനുസ്മരണ പരിപാടികളുമായി കെപിസിസി

ഉമ്മൻ ചാണ്ടി അനുസ്മരണം: ജനനായകന്റെ ഓർമ്മ പുതുക്കാൻ സംസ്ഥാനത്തെങ്ങും വിപുലമായ അനുസ്മരണ പരിപാടികളുമായി കെപിസിസി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം കെപിസിസിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കാൻ തീരുമാനിച്ചു. ജൂലൈ 18-ന് സംസ്ഥാനവ്യാപകമായി സമുചിതമായ രീതിയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

 ജൂലൈ 18 ന്  രാവിലെ 9.30-ന് കെപിസിസി ആസ്ഥാനത്ത് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കെപിസിസി ഭാരവാഹികൾ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

തലസ്ഥാനത്തെ പ്രധാന ചടങ്ങുകൾക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. അന്നേ ദിവസം രാവിലെ 8 മണി മുതൽ പ്രാദേശിക തലങ്ങളിലുള്ള ഈ അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും.

Related articles

See all
Popular News

തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ അതിശക്തമായ മഴ മുന്നറിയിപ്പ്

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Save your stories

Sign in