യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഗുണ്ടാനേതാവ് ഓംപ്രകാശ് റിമാന്‍ഡില്‍
Jaihind TV News Report
Jaihind TV Web Desk
December 05, 2023
1 min read
•
Updated: June 05, 2026
ഗുണ്ടാനേതാവ് ഓം പ്രകാശ് റിമാന്‍ഡില്‍.പാറ്റൂരില്‍ യുവാക്കളെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ ഗോവയില്‍ അറസ്റ്റിലായ ഓം പ്രകാശിനെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നായിരുന്നു പാറ്റൂരിലെ ഗുണ്ടാ ആക്രമണം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഓം പ്രകാശിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിറ്റി പൊലിസിന്റെ പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ ഓംപ്രകാശിനായി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിയ്ക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10