Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അനുമതി വാങ്ങിയിട്ടില്ല', എല്‍ഡിഎഫിന്‍റെ വിവാദ പത്രപരസ്യത്തില്‍ അന്വേഷണവുമില്ല; എം.ബി.രാജേഷിന്‍റെ വാദം പൊളിഞ്ഞു

'അനുമതി വാങ്ങിയിട്ടില്ല', എല്‍ഡിഎഫിന്‍റെ വിവാദ പത്രപരസ്യത്തില്‍ അന്വേഷണവുമില്ല; എം.ബി.രാജേഷിന്‍റെ വാദം പൊളിഞ്ഞു
  തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ തലേന്നു പ്രസിദ്ധീകരിച്ച സിപിഎമ്മിന്‍റെ പത്രപരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ കഴിഞ്ഞ 19ന് വന്ന പരസ്യത്തിന് രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ അടക്കം ആരും അനുമതി വാങ്ങിയിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരം പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫിസറാണു വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമൊന്നും നടക്കുന്നില്ലെന്നും  മറുപടിയിലുണ്ട്. ഇതോടെ പരസ്യത്തിന് അനുമതി തേടിയിരുന്നെന്ന മന്ത്രി എം.ബി.രാജേഷ് അടക്കമുള്ളവരുടെ വാദം  പൊളിഞ്ഞു. പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ജില്ലാ ഭരണകൂടത്തിന്‍റെ മറുപടി എൽഡിഎഫിന്‍റെ പെരുമാറ്റച്ചട്ട ലംഘനം തേച്ചുമായ്ച്ചു കളയാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണു സൂചന. പരാതി കിട്ടാത്തതിനാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടറോ അവരുടെ കീഴിലെ ആരെങ്കിലുമോ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ   വാദം.  

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in