‘ഓണത്തിന് ജില്ലയിലെ പോലീസുകാർക്ക് അവധിയില്ല’: ഉത്തരവുമായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
Jaihind TV News Report
Jaihind TV Web Desk
August 12, 2024
1 min read
•
Updated: June 05, 2026
പത്തനംതിട്ട: ഓണത്തിനു പോലീസുകാർക്ക് അവധി നൽകില്ലെന്നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്. സെപ്റ്റംബർ 14 മുതൽ 18 വരെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവ്. ഓണക്കാലം പ്രമാണിച്ചു പോലീസുകാർ നീണ്ട അവധി ചോദിച്ചു മുൻകൂർ അപേക്ഷകൾ നൽകിയിരുന്നെന്നും അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു.
പത്തനംതിട്ട ജില്ലയിൽ പോലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തിൽ കുറച്ചു പോലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നൽകാൻ സാധിക്കില്ലെന്നും ഉത്തരവിൽ എസ്‌പി വി. അജിത്ത് പറയുന്നുണ്ട്. വിചിത്രമായ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10