KUMALI| കുമളിയില്‍ ലോറിക്കു മുകളില്‍ മരം വീണ് പത്തൊമ്പതുകാരന് ദാരുണാന്ത്യം
Jaihind TV News Report
Jaihind TV Web Desk
May 29, 2025
1 min read
•
Updated: June 04, 2026
ഇടുക്കി കുമളിയില്‍ ശക്തമായ മഴയില്‍ മരം കടപുഴകി ലോറിക്ക് മുകളില്‍ വീണ് പത്തൊമ്പതുകാരന് ദാരുണാന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പില്‍ ശ്രീജിത്താണ് മരിച്ചത്. പാലായില്‍ നിന്നും പെരിയകുളത്തേക്ക് ലോഡുമായി എത്തിയ ലോറിക്ക് മുകളിലാണ് മരം വീണത്.
ശക്തമായ മഴയെ തുടര്‍ന്ന് മരം കടപുഴകി ലോറിയുടെ മുകളില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ് സഹായി റോഷന്‍ എന്നിവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഉള്ളില്‍ കുടുങ്ങിയ ശ്രീജിത്ത് മരണപ്പെട്ടു. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് വെളിയിലെടുത്തത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പീരുമേട് ഫയര്‍ഫോഴ്‌സും കമ്പത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും കുമളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10