NILAMBUR BY-ELECTION| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ ആദ്യ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 05, 2026
നിലമ്പൂരില്‍ കളം നിറഞ്ഞ് മുന്നേറുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആരംഭിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പരിപാടികള്‍ മണ്ഡലത്തില്‍ മുന്നേറുകയാണ്്. നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അടുത്ത ഘട്ട പ്രചരണത്തിന് തുടക്കമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ വാഹന പര്യടനവും വാര്‍ഡുകള്‍ കയറിയിറങ്ങിയുള്ള പ്രചരണവും ആരംഭിക്കും. വന്‍ജനാവലിയാണ് യുഡിഎഫ് കണ്‍വന്‍ഷനിലേക്ക് ഒഴുകിയെത്തുന്നത്. പാരമ്പര്യമായി യുഡിഎഫ് ശക്തി തെളിയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ വിജയപ്രതീക്ഷകളള്‍ക്ക് ഒട്ടും കുറവില്ല എന്ന് തെളിയിക്കുന്ന ജനപിന്തുണയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കുന്നത.
അതെ സമയം ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. മറ്റു രണ്ട് മുന്നണികളും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇതോടെ നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം തെളിഞ്ഞിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10