Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: റെക്കോര്‍ഡ് വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍

NILAMBUR BY-ELECTION| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: റെക്കോര്‍ഡ് വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണം ശക്തമാക്കി മുന്നോട്ട് പോവുകയാണ് യുഡിഎഫ്. എല്‍ഡിഎഫ്, ബിജെപി മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ആശയക്കുഴപ്പത്തിലായിരുന്നപ്പോള്‍ ജനങ്ങളുടെ പള്‍സറിഞ്ഞുക്കൊണ്ടായിരുന്നു യുഡിഎഫ് പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നത്. ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമമാണ് യുഡിഎഫ് പ്രചാരണ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച ജനപിന്തുണയില്‍ നിന്നും വ്യക്തമാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പിലുള്ള ആതിഥേയത്വം. യുഡിഎഫിന് നിലമ്പൂരില്‍ വിജയം സുനിശ്ചിതമെന്ന് പ്രതികരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍. നിലമ്പൂരില്‍ റെക്കോര്‍ഡ് വിജയം: ഷാഫി പറമ്പില്‍ നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. കേരളത്തില്‍ ഭരണമാറ്റത്തിനുള്ള തുടക്കമായിരിക്കും നിലമ്പൂരിലെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് ഷോക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു. നിലമ്പൂരില്‍ സിക്സര്‍ വിജയം: രാഹുല്‍ മാങ്കൂട്ടത്തില്‍ അവസാന ഓവറില്‍ സിക്സറടിച്ച് വിജയിക്കുന്നത് പോലെയുള്ള ചരിത്ര വിജയമായിരിക്കും നിലമ്പൂരിലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. തൃക്കാക്കരക്കും പുതുപ്പള്ളിക്കും പാലക്കാടിനും ശേഷം പിണറായി സര്‍ക്കാരിനുള്ള വലിയ തിരിച്ചടിയായിരി്ക്കും നിലമ്പൂര്‍ വിജയമെന്നും വ്യക്തമാക്കി. പിണറായി സര്‍ക്കാരിനെ ദുരന്തമായി നിലമ്പൂര്‍ പ്രഖ്യാപിക്കും: പി.കെ ഫിറോസ് നിലമ്പൂര്‍: കൊച്ചിയില്‍ കപ്പല്‍ തകര്‍ന്നപ്പോള്‍ അത് സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെന്നും എന്നാല്‍ നിലമ്പൂരിലെ ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പിലൂടെ പിണറായി സര്‍ക്കാരിനെ കേരളത്തിന്റെ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in