Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്ഥാനാര്‍ഥി പട്ടിക രൂപീകരിക്കാനാവാതെ NDA കേരള ഘടകം; ബി.ജെപി കോര്‍ കമ്മിറ്റി നാളെ

സ്ഥാനാര്‍ഥി പട്ടിക രൂപീകരിക്കാനാവാതെ NDA കേരള ഘടകം; ബി.ജെപി കോര്‍ കമ്മിറ്റി നാളെ
NDA Kerala സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ സ്ഥാനാർഥി പട്ടിക രൂപീകരിക്കാനാവാതെ എൻ.ഡി.എ. സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകാൻ ബി.ജെ.പി കോർ കമ്മിറ്റി നാളെ ചേരും. സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാതെയാണ് ബി.ജെ.പി ജനറൽ സെക്രട്ടറിമാർ നയിക്കുന്ന പരിവർത്തന യാത്രകൾക്ക് ഇന്ന് സമാപനമാകുന്നത് മിസോറം ഗവർണർ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ കേരളത്തിൽ ഇറക്കിയതിന് പിന്നാലെ മറ്റ് സ്ഥാനാർഥികളെ നിർണയിക്കുന്നതിലും ആർ.എസ്.എസ് ശക്തമായ സ്വാധീനം ചെലുത്തുന്നു. യുഡിഎഫ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനിരിക്കെ കടുത്ത അങ്കലാപ്പിലാണ് ബി.ജെ.പി നേതൃത്വം. കരുത്തരായ സ്ഥാനാർഥികളെ നേരിടാൻ തക്കവണ്ണം എടുത്തുപറയാൻ സ്ഥാനാർഥികളില്ലാത്തതാണ് എൻ.ഡി.എയെ കുഴക്കുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് ആലോചന. പാർട്ടിക്ക് പുറത്തെ പ്രമുഖരെക്കാൾ നേതാക്കൾക്ക് തന്നെയാണ് മുൻതൂക്കം നൽകുന്നതെന്നാണ് സൂചന. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർഥിയായി ഉറപ്പിച്ചു. പക്ഷെ കുമ്മനത്തിന്‍റെ സ്ഥാനാർഥിത്വത്തിൽ എൻ.എസ്.എസ് അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തൃശൂർ ബി.ഡി.ജെ.എസിന് നൽകേണ്ട സാഹചര്യവുമുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിനൊപ്പം ആർ.എസ്.എസ് നിർദേശം കൂടി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രധാനമാണെന്നിരിക്കെ വിഷമവൃത്തത്തിലാണ് ബി.ജെ.പി. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയ്ക്ക് ഇറങ്ങാനും ആർ.എസ്.എസ് കനിയേണ്ട സാഹചര്യമാണ്. കെ സുരേന്ദ്രന്‍റെ കാര്യത്തിലും ആർ.എസ്.എസ് നിലപാടാവും നിർണായകമാവുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in