Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പത്തനംതിട്ടയില്‍  എന്‍സിപിയില്‍ പിളര്‍പ്പ് ; കാപ്പന് പിന്തുണയുമായി ഒരുവിഭാഗം ; നാളെ ഐശ്വര്യ കേരള യാത്രക്ക് സ്വീകരണം

പത്തനംതിട്ടയില്‍  എന്‍സിപിയില്‍ പിളര്‍പ്പ് ; കാപ്പന് പിന്തുണയുമായി ഒരുവിഭാഗം ; നാളെ ഐശ്വര്യ കേരള യാത്രക്ക് സ്വീകരണം
പത്തനംതിട്ട : പത്തനംതിട്ടയില്‍  എന്‍സിപിയില്‍ പിളര്‍പ്പ്. ഇടതുമുന്നണി എൻസിപിയോടും മാണി സി കാപ്പനോടും കാട്ടിയ അവഗണയിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒരു വിഭാഗം   മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നന്ദികേട് കാണിച്ചവരോട് ഇനി സന്ധിയില്ലെന്നും മാണി സി.കാപ്പന്‍ പാലായില്‍ ചരിത്ര വിജയം നേടുമെന്നും കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസ് പറഞ്ഞു. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസ്, പാർട്ടി ജില്ലാ ഉപാധ്യക്ഷൻ അനീഷ് ജോസഫ് , ജില്ലാ സെക്രട്ടറി പത്മ ഗിരീഷ്, എന്നിവരുടെ നേത്യത്വത്തിലുള്ള  പ്രവർത്തകരാണ്  എൻ.സി.പിയിൽ നിന്നും രാജിവെച്ചത്. കത്ത് സംസ്ഥാന പ്രസിഡന്‍റ്  ടി പി പീതാമ്പരന് കൈമാറിയതായി ഇവർ അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക്  നാളെ പത്തനംതിട്ടയില്‍ സ്വീകരണം നൽകുമെന്നും  നേതാക്കള്‍ അറിയിച്ചു. ഇടതുമുന്നണിയുടെ ഭാഗമായിരിക്കെ മുന്നണിയിൽ ചർച്ച ചെയ്യാതെ ഒരു പുതിയ കക്ഷിയുമായി ഉടമ്പടി ഉണ്ടാക്കുകയും അത് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഏകാധിപത്യ നടപടിയെ ആത്മാഭിമാനമുള്ള ഒരു എന്‍.സി.പി പ്രവര്‍ത്തകനും അംഗീകരിക്കില്ല. ജില്ലയിലെ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ കൂടെയുണ്ടെന്നും മാണി സി.കാപ്പന്റെ പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ എൻ.സി.പി കേരള ഘടകം ഒന്നാകെ  എൽഡിഎഫ് വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും അടുത്തയാഴ്ച പത്തനംതിട്ടയിൽ മാണി.സി. കാപ്പന്റെ നേത്രുത്വത്തില്‍  പ്രവര്‍ത്തക യോഗം ചേരുമെന്നും പുതിയ ജില്ലാ കമ്മറ്റിയെഅന്ന് തെരഞ്ഞെടുക്കുമെന്നും  സുബിൻ തോമസ് പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in