Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദേശീയപാതാ നിര്‍മ്മാണം: ഒന്നാം പ്രതി നിര്‍മ്മാണ അതോറിറ്റി; സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല- കെ.സി.വേണുഗോപാല്‍

ദേശീയപാതാ നിര്‍മ്മാണം: ഒന്നാം പ്രതി നിര്‍മ്മാണ അതോറിറ്റി; സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല- കെ.സി.വേണുഗോപാല്‍
റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ഒന്നാം പ്രതി ദേശീയപാത നിര്‍മ്മാണ അതോറിറ്റിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പക്ഷേ ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും മുന്‍പ് ദേശീയ പാതയുടെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കോണ്‍ഗ്രസുമായി ദേശീയപാതാ അതോറിറ്റികള്‍ക്ക് ഒരു ശതമാനം പോലും ബന്ധമില്ലെന്ന് 100% ഉറപ്പുണ്ട്. അവരുടെ ഒത്താശയ്‌ക്കോ ഓശാരത്തിനോ ഒരിഞ്ച് നിന്നവരല്ല ഞങ്ങളാരും. ഏത് കൊമ്പത്തെ നിര്‍മ്മാണ കമ്പനിയാണെങ്കിലും മുഖം നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി. മഴക്കാലം അടുത്തതോടെ ദേശീയപാതാ നിര്‍മാണത്തിലെ അപാകതകള്‍ ദിനംപ്രതി പുറത്തു വന്നുക്കൊണ്ടിരിക്കുകയാണ്. ദേശീയപാതയിലെ വിള്ളലും തകര്‍ച്ചയും സര്‍ക്കാരിനെ കയറാന്‍ കഴിയാത്ത കുഴിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. തികഞ്ഞ അഴിമതിയാണ് നിര്‍മാണക്കമ്പനികള്‍ സര്‍ക്കാര്‍ ഒത്താശയൊടെ നടത്തിയത് എന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ നടന്ന ദുരന്തങ്ങള്‍.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in