മോഹന്‍ലാലിന്‍റെ 'തുടരും' കണ്ട് മനസ്സ് നിറഞ്ഞു: രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Jaihind TV News Report
Jaihind TV Web Desk
May 05, 2025
1 min read
•
Updated: June 09, 2026
മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഏപ്രില്‍ 25 ന് റിലീസായ 'തുടരും' എന്ന സിനിമ നിറഞ്ഞ കൈയ്യടികളോടെ മികച്ച പ്രതികരണം നേടിയാണ് തിയ്യറ്ററുകളില്‍ ഓടുന്നത്. ഇപ്പോള്‍ തന്നെ ചിത്രം 100 കോടി ക്ലബില്‍ നേടി കഴിഞ്ഞു. കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം പഴയ മോഹന്‍ലാലിന്റെ പ്രസരിപ്പും അഭിനയവും കാണാന്‍ തിയ്യറ്ററുകളിലേക്ക് ഓടുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സിനിമ കണ്ടതിന്റെ സന്തോഷവും ആവേശവും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്. സിനിമയിലെ മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടും വില്ലന്‍ കഥാപാത്രത്തിന്റെ അഭിനയ മികവുമെല്ലാം അദ്ദേഹം പങ്കുവെച്ചു. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് നിറഞ്ഞുവെന്നും ഇത്തരം ചിത്രങ്ങള്‍ തുടരണമെന്നും അദ്ദേഹം കുറിച്ചു.
തുടരും കണ്ടു.
ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ളക്സ് തീയറ്ററിലാണ് പോയത്.
മനോഹരമായ സിനിമ.
നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്.
പണവും ജാതിയും മതവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളില്‍ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, അവരുടെ കഥ തുടരുമെന്നതിനെക്കുറിച്ച് ഈ സിനിമ പറയുന്നു.
എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നുണ്ട്. ഇതില്‍. പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ - ശോഭന ജോടി നിത്യഹരിതമായി നിറയുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍. തുടക്കത്തില്‍ ലളിതമായും പിന്നെ ചുരങ്ങളിലൂടെയുള്ള ഒരു സാഹസിക കാര്‍ യാത്രപോലെയും സിനിമ പ്രേക്ഷകമനസുകളിലേക്കു പരിണമിക്കുകയാണ്.
ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മ്മയെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ച് എഴുതി നിര്‍ത്താനാവില്ല. ഇരുത്തം വന്ന പ്രകടനം.
സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് നിറഞ്ഞു.
ഇത്തരം ചിത്രങ്ങള്‍ തുടരണം....
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10