മലപ്പുറം ജില്ലയെ അവഹേളിച്ച മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്‍റെ വക്കീൽ നോട്ടിസ്
Jaihind TV News Report
Jaihind TV Web Desk
June 04, 2020
1 min read
•
Updated: June 05, 2026
മലപ്പുറം: പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തിൽ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഷാ, ജനറൽ സെക്രട്ടറി അഡ്വ.അബൂ സിദ്ദീഖ് എന്നിവർ മുഖേന അയച്ച നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10