കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതി ബാലസംഘം കണ്‍വീനര്‍. രാമചന്ദ്രന്‍ വധക്കേസിലെ പ്രതിയായ ടി.സി.വി. നന്ദകുമാറിനെയാണ് പയ്യന്നൂര്‍ വെള്ളൂര്‍ വെസ്റ്റ് വില്ലേജ് ബാലസംഘം കണ്‍വീനറായി നിയമിച്ചത്. പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഇയാള്‍.
രണ്ട് മാസം മുന്‍പ് നടന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തില്‍ നന്ദകുമാറിനെ ട്രഷററായി തിരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബാലസംഘത്തിന്റെ വെള്ളൂര്‍ വെസ്റ്റ് വില്ലേജ് കണ്‍വീനര്‍ ചുമതലയും നല്‍കിയിരിക്കുന്നത്.
കൊലക്കേസ് പ്രതി ബാലസംഘം കണ്‍വീനര്‍; പയ്യന്നൂര്‍ വെള്ളൂര്‍ വെസ്റ്റ് വില്ലേജില്‍ ചുമതല