Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുണ്ടക്കൈ ദുരന്തം: മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും

മുണ്ടക്കൈ ദുരന്തം: മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും
  വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‌ലിം ലീഗ്. ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗിന്‍റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കും. സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാരിന്‍റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ പറഞ്ഞു. വിഷയം ലീഗ് എംപിമാർ നേരത്തെ തന്നെ പാർലമെന്‍റിൽ ഉന്നയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമിയായതിനാൽ സ്ഥലലഭ്യതക്ക് കേന്ദ്രസർക്കാരിന്‍റെ അനുമതി വേണ്ടിവരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in