Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരത : മുല്ലപ്പള്ളി രാമചന്ദ്രന്‍

മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരത : മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran മാധ്യമ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തത് ഭരണകൂട ഭീകരതയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരസ്വതന്ത്ര്യം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു . പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഫാസിസത്തിനെതിരെ കെ.പി.സി.സി ജനമുന്നേറ്റ യാത്ര നടത്തുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. രാജ്യത്ത് പൗരസ്വാതന്ത്ര്യം പൂർണമായും നഷ്ടപ്പെട്ട സാഹചര്യമാണ് ഉള്ളത്. ജനം സത്യം അറിയുന്നതിനെ ഭരണകൂടം ഭയക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകർക്ക് നേരെയുള്ള ആക്രമണം.  മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണ്. ഫാസിസത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഇതിന്‍റെ ഭാഗമായി ജനുവരിയിൽ ജനമുന്നേറ്റ യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദേശീയ തലത്തിൽ ഇടതു മുന്നണിയുമായി സഹകരിക്കാൻ കോൺഗ്രസ്‌ തയാറായപ്പോൾ അത് തകർത്തത് കേരളത്തിലെ പി.ബി അംഗങ്ങളാണ്. മുമ്പ് യോജിച്ചു നീങ്ങാൻ തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രി എടുത്ത നിലപാട് തെറ്റായിരുന്നില്ലേ എന്ന് മുഖ്യമന്ത്രി വിശദീകരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in