Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് മംഗളപത്രം വായിപ്പിച്ചു, നയപ്രഖ്യാപനം നിരാശപ്പെടുത്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍

സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് മംഗളപത്രം വായിപ്പിച്ചു, നയപ്രഖ്യാപനം നിരാശപ്പെടുത്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullappally-Ramachandran-18 ഗവർണറുടെ നയപ്രഖ്യാപനം സർക്കാരിന് വേണ്ടി മംഗളപത്രം വായിക്കുന്നതായിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തികച്ചും നിരാശപ്പെടുത്തിയ നയപ്രഖ്യാപനമാണ് നടന്നതെന്നും സർക്കാർ ഗവർണറെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനമാണ് കെ.പി.സി.സി അധ്യക്ഷൻ നടത്തിയത്. ഗവർണർക്ക് എഴുതി കൊടുത്ത പ്രസംഗം മംഗള പത്ര രൂപേണ വായിപ്പിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതായിപോയെന്നും ഇത് അംഗീകരിക്കാൻ സാധിക്കാത്ത നടപടിയാണെന്നും മുല്ലപ്പളളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടുവെന്നും മോദിയും പിണറായിയും പരാജയപ്പെട്ട ഭരണാധികാരികളാണെന്നും അദ്ദേഹം ആരോപിച്ചു. 2019 തെരഞ്ഞെടുപ്പിനായി കോൺഗ്രസും യു.ഡി.എഫും ഒരുങ്ങി കഴിഞ്ഞുവെന്നും സീറ്റ് വിഭജനത്തിൽ മുന്നണിയിൽ യാതൊരു തർക്കവുമില്ലെന്നും യു.ഡി.എഫ് കെട്ടുറപ്പുള്ള സംഖ്യമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in