ആദിവാസികളുടെ വീട് നിർമ്മാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു
Jaihind TV News Report
Jaihind TV Web Desk
January 09, 2020
1 min read
•
Updated: June 10, 2026
ആദിവാസികളുടെ വീട് നിർമ്മാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു. അൻവറിനെതിരെ ആദിവാസികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ്. അൻവർ-കളക്ടർ തർക്കത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടു. പി വി അൻവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂരിൽ നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുകയാണ്.
നിലമ്പൂരിൽ ആദിവാസികൾക്കുള്ള വീട് നിർമാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എംഎൽഎക്കെതിരെ ആദിവാസി അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ചുമത്തി കേസടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തെ പോലും വ്യക്തിപരമായ സാമ്പത്തിക ലാഭത്തോടെ സമീപിക്കുന്ന പി.വി അൻവറിന്‍റെ സമീപനത്തെ കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും. ഡിസിസി പ്രസിഡന്‍റ് അഡ്വ വി.വി പ്രകാശ് പറഞ്ഞു.
പി.വി അൻവറും കളക്ടറും തമ്മിലുള്ള വിഷയത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗും ആവശ്യപ്പെട്ടു.
എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാളെ നിലമ്പൂരിൽ ജനകീയ മാർച്ച് നടത്തുന്നുണ്ട്. നേരത്തെ തന്നെ സിപിഐ-പി.വി അൻവറിനെതിരെ രംഗത്ത് വന്നിരുന്നു. ഏതായാലും അൻവറിനെതിരെ ഇടക്കിടെ ഉണ്ടാകുന്ന വിവാദങ്ങൾ പാർട്ടിക്കും മുന്നണിക്കും വലിയ തലവേദനയായി മാറിയിട്ടുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10