Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോഹനൻ വൈദ്യര്‍ കുഴഞ്ഞുവീണ് മരിച്ചു ; അന്ത്യം കരമനയിലെ ബന്ധുവീട്ടില്‍

മോഹനൻ വൈദ്യര്‍ കുഴഞ്ഞുവീണ് മരിച്ചു ; അന്ത്യം കരമനയിലെ ബന്ധുവീട്ടില്‍
തിരുവനന്തപുരം : മോഹനൻ വൈദ്യർ എന്ന മോഹനൻ നായരെ (65) കരമനയിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് ലക്ഷണങ്ങളോടെയാണ് മരണം. വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളിൽ ഇടംപിടിച്ച ആളാണ് മോഹനന്‍ നായര്‍. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 2 ദിവസം മുമ്പാണ് കരമനയിലെ ബന്ധുവീട്ടിൽ എത്തിയത്. രാവിലെ കടുത്ത ശ്വാസതടസവും പനിയും ഛർദ്ദിയുമുണ്ടായി.  തുടര്‍ന്ന് കുഴഞ്ഞു വീണതോടെ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കൾ: ബിന്ദു, രാജീവ്. മരുമകൻ: പ്രശാന്ത്. 25 വർഷമായി ചേർത്തല മതിലകത്താണ് താമസം. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വരെ ചികിത്സിച്ചിരുന്നു. കൊവിഡിന് തന്‍റെ പക്കല്‍ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോവിഡ് ചികിത്സയുടെ പേരിൽ ജയിലിലും കഴിഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in