Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാ മതിലിലല്ല ഇത് 'വര്‍ഗീയ മതില്‍': എം.എം ഹസന്‍

വനിതാ മതിലിലല്ല ഇത് 'വര്‍ഗീയ മതില്‍': എം.എം ഹസന്‍
വനിതാ മതിലിനായി വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ വ്യക്തികളെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചതുകൊണ്ട് ഇതിന് ഏറ്റവും അനുയോജ്യമായ പേര് വര്‍ഗീയ മതിലെന്നാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. മതേതരസമൂഹത്തില്‍ നവോത്ഥാന പാരമ്പര്യമുള്ള ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സമത്വ ആഹ്വാനവുമായി വനിതാ മതില്‍ നടത്താനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബി.ജെ.പിയുടെ ശൈലിയാണ്. നവോത്ഥാന പാരമ്പര്യമുള്ള എല്ലാ വിഭാഗങ്ങളുടേയും പ്രത്യേകിച്ച് വനിതകളേയും പങ്കെടിപ്പിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത പലസംഘടനകളും സര്‍ക്കാരിന്‍റെ തട്ടിപ്പ് തിരിച്ചറിഞ്ഞ് പിന്‍മാറുകയും ചെയ്തു. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. https://www.youtube.com/watch?v=HqkBCeLXs0c നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്‍റെ സമാധിസ്ഥലമായ ശിവഗിരി തീര്‍ഥാടനത്തിന്‍റെ സമാപനവും മന്നത്ത് പത്മനാഭന്‍റെ ജയന്തിയും വരുന്ന ജനുവരി ഒന്ന് തന്നെ വനിതാ മതില്‍ രൂപീകരണത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് രണ്ട് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോടും കാണിക്കുന്ന അനാദരവാണ്. ഇത് രണ്ട് തീര്‍ഥാടനത്തേയും ഒരുപോലെ ബാധിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയത്തില്‍ നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാമതില്‍ ഒരു പാര്‍ട്ടി പരിപാടിയായി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം.എം ഹസന്‍ വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in