Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം.ഐ ഷാനവാസ് അനുസ്മരണവും സെമിനാറും കൊച്ചിയില്‍ നടന്നു

എം.ഐ ഷാനവാസ് അനുസ്മരണവും സെമിനാറും കൊച്ചിയില്‍ നടന്നു
ഇന്ത്യയുടെ പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇന്ത്യൻ ഭരണ ഘടന വിശുദ്ധ ഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ എം.പിയുമായിരുന്ന എം.ഐ ഷാനവാസ്‌ അനുസ്മരണണവും സെമിനാറും കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു  അദ്ദേഹം. എം.ഐ ഷാനവാസ് അനുസ്മരണവും നീതി ന്യായ വ്യവസ്ഥയുടെ വിശുദ്ധ ഗ്രന്ഥം ഭരണഘടന തന്നെയാകണം എന്ന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.  കോൺഗ്രസിന് ഒരിക്കലും മറക്കാനാകാത്ത സംഭാവനകൾ ചെയ്ത വ്യക്തിയാണ് എം.ഐ ഷാനവാസ് എന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഹുമുഖമായ തലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിയായിരുന്നു എം.ഐ ഷാനവാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍ററി ജനാധിപത്യം നില നിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തിനും കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ പാർലമെന്‍റി ജനാധിപത്യത്തെ മാറ്റിമറിച്ചു കൊണ്ട് പ്രസിഡൻഷ്യൽ രാജ്യമാക്കാനുളള ശ്രമം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്‌  ടി.ജെ വിനോദ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്‌ വി.ഡി സതീശൻ എം.എൽ.എ, എം.എൽ.എമാരായ  പി.ടി തോമസ്,  അൻവർ സാദത്ത്, മുൻ മന്ത്രിമാരായ കെ ബാബു,  ഡൊമിനിക് പ്രസന്‍റേഷൻ,  അഡ്വ. ജയശങ്കർ, മുൻ എം.പിമാരായ കെ.പി ധനപാലൻ, ചാൾസ് ഡയസ്  തുടങ്ങിയവർ സംസാരിച്ചു. https://www.facebook.com/JaihindNewsChannel/videos/728546304324374/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in