Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Thiruvananthapuram General Hospital| യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Thiruvananthapuram General Hospital| യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും.  ചികിത്സാ പിഴവും തുടര്‍ ചികിത്സയും പരിശോധിക്കുവാനാണ് യോഗം ചേരുന്നത്. നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സുമയ്യ രേഖകളുമായി ബോര്‍ഡിന് മുന്നില്‍ ഹാജരാകും. ആരോപണ വിധേയനായ ഡോ. രാജീവ് കുമാറിനോടും യോഗത്തില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി വിപുലീകരിച്ച മെഡിക്കല്‍ ബോര്‍ഡാണ് ഇന്ന് യോഗം ചേരുന്നത്. യുവതിയുടെ ആരോഗ്യസ്ഥിതി, നടന്ന ചികിത്സാരീതി, ട്യൂബ് കുടുങ്ങാനുണ്ടായ സാഹചര്യം എന്നിവയെല്ലാം ബോര്‍ഡ് വിശദമായി പരിശോധിക്കും. ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശുപാര്‍ശകളും ബോര്‍ഡ് സമര്‍പ്പിക്കും.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in