മാസപ്പടി കേസ്; മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് ഒരു പ്രതികരണവും ഇല്ല, കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴൽനാടൻ
Jaihind TV News Report
Jaihind TV Web Desk
December 14, 2023
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: മാസപ്പടി കേസില്‍ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലൻസിന്‍റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ല. അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സിഎംആർഎൽ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട്. പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണൽ ഖനനമാണ്. തോട്ടപ്പള്ളി കരിമണൽ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ ഖനനത്തിന് സഹായം കിട്ടാനാണ്. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽ ഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10