Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാസപ്പടി കേസ്: അനുബന്ധ രേഖകള്‍ ഇഡിയ്ക്ക് ഉടന്‍ ലഭിക്കില്ല; പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്ന് വിചാരണ കോടതി

മാസപ്പടി കേസ്: അനുബന്ധ രേഖകള്‍ ഇഡിയ്ക്ക് ഉടന്‍ ലഭിക്കില്ല; പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്ന് വിചാരണ കോടതി
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസിലെ അനുബന്ധ രേഖകള്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ല. എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണ്. ഇത് കാരണം കോടതിയില്‍ പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു. സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിലെ അനുബന്ധ രേഖകള്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ലെന്നാണ് വിചാരണകോടതി ഉത്തരവിട്ടത്. കാല്‍ലക്ഷത്തിലേറെയുള്ള അനുബന്ധ രേഖകളും പേജുകളുടെ ബാഹുല്യവും കാരണം കോടതിയില്‍ പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്നാണ് വിചാരണ കോടതി അറിയിച്ചത്. 25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ്എഫ്‌ഐഒ സമര്‍പ്പിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. പക്ഷേ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിചാരണ കോടതി വിസമ്മതിച്ചു. ഇതുകൊണ്ട് തന്നെ വിചാരണകോടതിയുടെ ഉത്തരവില്‍ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനാണ് ഇഡി നീക്കം. എന്തായാലും മാസപ്പടി കേസില്‍ കോടതി ഉത്തരവില്‍ ഇ.ഡി ഇനിയും കാത്തിരിക്കേണ്ടി വരും.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in