മാസപ്പടി കേസ്: കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിയ്ക്ക് ഇന്ന് ലഭിച്ചേക്കും
Jaihind TV News Report
Jaihind TV Web Desk
April 15, 2025
1 min read
•
Updated: June 09, 2026
മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിയ്ക്ക് ഇന്ന് ലഭിച്ചേക്കും.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട ഇടപാടില്‍, എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു. കുറ്റപത്രം പ്രഥമദൃഷ്ട്യ എറണാകുളം അഡീഷണല്‍ സെഷന്‍ ഏഴാം നമ്പര്‍ കോടതിയാണ് സ്വീകരിച്ചത്. ജില്ലാ കോടതിയില്‍ നിന്ന് കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും.
അടുത്ത ആഴ്ചയോടെ വീണ, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും. എല്ലാ പ്രതികള്‍ക്കും എതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ ളെശീ കുറ്റപത്രത്തില്‍ ഉണ്ടെന്നും ടളശീ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കി.
114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കോടതി കുറ്റപത്രത്തില്‍ കേസ് എടുത്തത്..കമ്പനി ചട്ടങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ യി െപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ല.കോടതി.നേരിട്ട് സമന്‍സ് അയക്കാനുള്ള വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉണ്ട്. നടപടി ക്രമങ്ങള്‍ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിചാരണ കോടതിയുടെ ഉത്തരവ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10