Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിന്ദു കൃഷ്ണ നയിക്കുന്ന 'ജനകീയ പ്രക്ഷോഭ ജ്വാല' പദയാത്ര ഏഴാം ദിനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിന്ദു കൃഷ്ണ നയിക്കുന്ന 'ജനകീയ പ്രക്ഷോഭ ജ്വാല' പദയാത്ര ഏഴാം ദിനം
കൊല്ലം : പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ നയിക്കുന്ന 'ജനകീയ പ്രക്ഷോഭ ജ്വാല' പദയാത്ര ഇന്ന് കൊട്ടാരക്കരയിൽ പുനരാരംഭിക്കും. ഏഴാം ദിനത്തിലേക്ക് കടക്കുന്ന കാൽനട ജാഥ കൊട്ടാരക്കര ബ്ലോക്ക് മേഖയിലാണ് ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ നെല്ലിക്കുന്നത്ത് ഇന്നത്തെ പര്യടനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് പുത്തൂർ മുക്ക് ജംഗ്ഷനിൽ ഇന്നത്തെപര്യടന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇരുപത്തിയഞ്ച് ദിവസങ്ങളിലായി 448 കിലോമീറ്റർ പദയാത്രയാണ് കൊല്ലം ഡി.സി.സി സംഘടിപ്പിച്ചിരിക്കുന്നത്. ജാഥയുടെ പ്രയാണം ഇതിനകം നൂറ് കിലോമീറ്റർ പിന്നിട്ടിരിക്കുകയാണ്. ഇരുപത്തിയഞ്ച് ദിവസങ്ങളിലായി നടക്കുന്ന പദയാത്ര ഫെബ്രുവരി ഇരുപതിന് ചിന്നക്കടയിൽ വൻ റാലിയോടെയാണ് സമാപിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in