മുസ്ലീങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി മനേക ഗാന്ധി; വോട്ട് ചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് കേന്ദ്രമന്ത്രി; മനേകയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
Jaihind TV News Report
Jaihind TV Web Desk
April 12, 2019
1 min read
•
Updated: June 04, 2026
യു.പിയിലെ മുസ്ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സുൽത്താൻപുർ ജില്ലാ മജിസ്ട്രേറ്റ് മനേകയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി.
'ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്' എന്നും മനേകാ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്.
'ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലിംകളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? . ' എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10