Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കര്‍ എന്‍ഐഎ ഓഫീസില്‍; രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു| VIDEO

ശിവശങ്കര്‍ എന്‍ഐഎ ഓഫീസില്‍; രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു| VIDEO
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി  എം.ശിവശങ്കര്‍ എന്‍ഐഎ ഓഫീസിലെത്തി. നിർണായകമായ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തിങ്കളാഴ്ച ഒന്‍പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിർദേശിച്ചിരുന്നു. എൻഐഎ നിരീക്ഷണത്തിൽ കൊച്ചി പനമ്പള്ളി നഗറിലെ ഹോട്ടലില്‍ തങ്ങുന്ന ശിവശങ്കര്‍ രാവിലെ ഒന്‍പത് മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവും. എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും ശിവശങ്കറിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ചോദ്യം ചെയ്യലിനുശേഷം ശിവശങ്കർ അഭിഭാഷകന്‍റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങി. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽനിന്ന് പുറപ്പെട്ട ശിവശങ്കർ ഒൻപതരയോടെയാണ് എൻ.ഐ.എ.യുടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിലെ എ.എസ്.പി. ഷൗക്കത്തലി, ഡിവൈ.എസ്.പി. രാധാകൃഷ്ണപിള്ള എന്നിവർക്കൊപ്പം ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും ചോദ്യംചെയ്യലിൽ പങ്കെടുത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in