Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ 'കോസ്മിക് സാംസണ്‍' റിലീസ് തീയതി പുറത്ത്. ചിത്രം 2026 നവംബര്‍ 27 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹരചയിതാവ് അഭികേര്‍ഷ് വസന്ത് ആണ്. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ബിനോ ടി എബ്രഹാം.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫാന്റസി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. മാത്രമല്ല ഒരു സൂപ്പര്‍ഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലം, കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ എന്നിവ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഫാന്റസി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായാവും 'കോസ്മിക് സാംസണ്‍' എത്തുക എന്നാണ് ടീസര്‍, പോസ്റ്ററുകള്‍ എന്നിവ നല്‍കിയ സൂചന.

ടീസര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നിവ വലിയ ശ്രദ്ധ നേടിയതോടെ, പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

മലയാള സിനിമയില്‍ വ്യത്യസ്തമായ പ്രമേയങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള വീക്കെന്‍ഡ് ബ്‌ളോക്ബസ്റ്റേഴ്‌സ്, ഒരിക്കല്‍ കൂടെ ഏറെ രസകരവും ആവേശകരവുമായ ഒരു ചിത്രവുമായാണ് എത്തുന്നത്. മിന്നല്‍ മുരളി ,ആര്‍.ഡി. എക്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്‌ളൂര്‍ ഡെയ്‌സ് തുടങ്ങി ഒട്ടനവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്‌ളോക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് 'കോസ്മിക് സാംസണ്‍'.

വമ്പന്‍ വിജയവും നിരൂപക പ്രശംസയും നേടിയ പടക്കളം, എക്കോ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗ് വീണ്ടും മലയാളത്തില്‍ എത്തുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. അദ്ദേഹം ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോര്‍ട്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.


ഛായാഗ്രഹണം - ദീപക് ഡി മേനോന്‍, എഡിറ്റര്‍- ചമന്‍ ചാക്കോ, സംഗീതം- സിബി മാത്യു അലക്‌സ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), ആക്ഷന്‍- വ്‌ലാഡ് റിംബര്‍ഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, പ്രൊഡക്ഷന്‍ ഡിസൈന്‍ - ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- റോസ്മി അനുമോദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോണ്‍ടെന്റ് ഹെഡ്- ലിന്‍സി വര്‍ഗീസ്, മേക്കപ്പ്- ഷാജി പുല്‍പള്ളി, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഐ വിഎഫ്എക്‌സ്, പ്രൊജക്റ്റ് ഡിസൈന്‍- സെഡിന് പോള്‍, കെവിന്‍ പോള്‍, പ്രൊഡക്ഷന്‍ മാനേജര്‍- റോജി പി കുര്യന്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സ്റ്റില്‍സ്- അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍- യെല്ലോ ടൂത്സ്, അനിമേഷന്‍സ്- യൂനോഇയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ- ശബരി.

Related articles

See all
Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Save your stories

Sign in