Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി

സെക്രട്ടറിയേറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി
സെക്രട്ടറിയേറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി. സമരപന്തൽ പൊളിച്ചതിനാണ് പ്രതിഷേധം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മരത്തിന് മുകളിൽ കയറിയ യുവതിയെ രക്ഷപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ കനത്ത പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി കഴുത്തിന് കുരുക്കിട്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മരത്തിന് മുകളിലെത്തി ഏറെ പണിപ്പെട്ട് യുവതിയെ താഴെ ഇറക്കി. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. പൊലീസ് സഹായത്തോടെ ഇന്നലെ രാത്രി 11.30 നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിൻറെ നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടി. സമരപ്പന്തലുകൾ പൊളിക്കാനെത്തിയ പോലീസിനെ സമരക്കാർ ചെറുത്തതോടെ അർധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതർക്കവും പ്രതിഷേധവുമായി. ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായിട്ടാണ് നടപടിയെന്ന് വിശദീകരിക്കുന്ന മേയർ വി കെ പ്രശാന്ത് ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സ്ഥലത്ത് എത്തി സമരപ്പന്തലുകൾ പൊളിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in