പാചകവാതകം ഇനി വാട്ട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം; സംവിധാനവുമായി ഭാരത് ഗ്യാസ്
Jaihind TV News Report
Jaihind TV Web Desk
June 02, 2020
1 min read
•
Updated: June 07, 2026
പാചക വാതക ബുക്കിംഗിന് വാട്സ് ആപ്പ് സംവിധാനം ഒരുക്കി ഭാരത് ഗ്യാസ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് വാട്ട്സ് ആപ്പ് സന്ദേശം അയച്ച് പാചക വാതക സിലിണ്ടർ ബുക്ക് ചെയ്യാം. വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉടൻതന്നെ കണ്ഫർമേഷൻ സന്ദേശം ലഭിക്കും.
ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്ട്സ് ആപ്പ് വഴി പാചകവാതകം ബുക്ക് ചെയ്യാൻ 1800 22 4344 എന്ന നമ്പറിലേക്ക് "Hi' എന്ന സന്ദേശം അയയ്ക്കുക. തുടർന്ന് ‘ Book’ എന്നോ "1' എന്നോ അയച്ചാൽ പാചകവാതകം ബുക്ക് ചെയ്യാനാകും. ബുക്കിംഗ് നമ്പര്‍ അടക്കമുള്ള സന്ദേശം മൊബൈലില്‍ ലഭിക്കും. ഗ്യാസ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന മെസേജിൽ ഓണ്‍ലൈനായി പണമടയ്ക്കാനുള്ള ലിങ്കും ലഭിക്കും.
നിലവിലെ ഫോണ്‍ ബുക്കിംഗിലുണ്ടാകുന്ന അക്കം തെറ്റി ടൈപ്പ് ചെയ്യുന്ന പ്രശ്നങ്ങള്‍ക്കും പുതിയ സംവിധാനത്തിലൂടെ പരിഹാരമായേക്കും. രാജ്യത്തെ ഏഴുകോടി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
https://twitter.com/BPCLTrivandrum/status/1265221136943480832
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10