ലോകായുക്ത ഓർഡിനന്‍സ്: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി; സ്റ്റേയില്ല, ഹർജി ഫയലില്‍ സ്വീകരിച്ചു
Jaihind TV News Report
Jaihind TV Web Desk
February 10, 2022
1 min read
•
Updated: June 10, 2026
കൊച്ചി : ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹർജി മാർച്ച് ഏഴിന് കോടതി പരിഗണിക്കും.
രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തിയാണ് ഓര്‍ഡിനന്‍സിന് എതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെയാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയില്‍ നിന്ന് തന്നെ ഓര്‍ഡിനന്‍സിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്‍റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10