Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം; രോഗവ്യാപനം രൂക്ഷമാകുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം; രോഗവ്യാപനം രൂക്ഷമാകുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
  തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം. രോഗവ്യാപനം രൂക്ഷമാകുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. ധനകാര്യ ബില്ലിന്‍റെ  കാലാവധി നീട്ടാൻ ഓർഡിനൻസ്  ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. കൊവിഡ് വ്യാപനം നേരിടുന്നതിനുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ചേർന്ന സർവകക്ഷിയോഗത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ വേണ്ടതില്ല എന്ന നിലപാട് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.  ധനബില്ല് പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം ഗവർണറെ അറിയിക്കും. ബജറ്റിന്‍റെ ഭാഗമായുള്ള ധനബിൽ പാസാക്കിയിരുന്നില്ല. ജൂലൈ 31നു മുൻപ് ധനബിൽ പാസാക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഏകദിന സഭാസമ്മേളനം ചേരാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.  വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഓൺലൈനിൽ മന്ത്രിസഭായോഗം ചേരുന്നത്. കൊവിഡ് അതിവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഓൺലൈനായി ചേരാൻ തീരുമാനിച്ചത്.

Related articles

See all
Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in