Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉയരപാത എന്ന ആവശ്യത്തിനായി ഏതറ്റംവരെയും പോകും; കായംകുളത്തെ പോലീസ് അതിക്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കും: കെ.സി. വേണുഗോപാല്‍ എംപി

ഉയരപാത എന്ന ആവശ്യത്തിനായി ഏതറ്റംവരെയും പോകും; കായംകുളത്തെ പോലീസ് അതിക്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കും: കെ.സി. വേണുഗോപാല്‍ എംപി
  ആലപ്പുഴ: കായംകുളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി അതിക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പോലീസ് അക്രമത്തിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായംകുളത്തെ ദേശീയപാതയിൽ ഉയരപാത എന്ന ആവശ്യം നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ദേശീയപാതാ അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ധാർഷ്ട്യത്തിനും അഹങ്കാരത്തിനും മുന്നിൽ മുട്ടുമടക്കില്ല. കായംകുളത്തെ രണ്ടായി വെട്ടി മുറിക്കാൻ അനുവദിക്കില്ല. കരാർ കമ്പനിയുടെ ഏജന്‍റായി കായംകുളത്തെ പോലീസിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായും അവരാണ് രാത്രി യൂത്ത് കോൺഗ്രസുകാരുടെ വീട്ടിൽ കയറി അക്രമം കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന്‍റെ അഴിഞ്ഞാട്ടം മുഖ്യമന്ത്രിയുടെ അറിവോടെ ആണോ എന്ന് വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in