Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കീഴില്‍ കര്‍ഷകരെ സംഘടിപ്പിച്ച് അസാമാന്യ സംഘടനാശേഷി തെളിയിച്ച നേതാവായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കീഴില്‍ കര്‍ഷകരെ സംഘടിപ്പിച്ച് അസാമാന്യ സംഘടനാശേഷി തെളിയിച്ച നേതാവായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടിയെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കീഴില്‍ കര്‍ഷകരെ സംഘടിപ്പിച്ച് അസാമാന്യ സംഘടനാശേഷി തെളിയിച്ച നേതാവായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി കെ.എസ്.യുവിലൂടെയാണ് ലാല്‍ വര്‍ഗീസ് രാഷ്ട്രീയത്തില്‍ സജീവമായത്. സംഘടനാ ചുമതലകള്‍ക്ക് പുറമെ ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍, കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം എന്നീ പദവികളിലും അദ്ദേഹത്തിന് തിളങ്ങാനായി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in