പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ സിപിഐയുടെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പദവിക്കായുള്ള അവകാശവാദത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും.
മുന്നണിയില്‍ ഔദ്യോഗിക ധാരണയാകുന്നതിന് മുന്‍പ് ഉപനേതൃപദവി പരസ്യമായി ആവശ്യപ്പെട്ട പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടിയില്‍ സിപിഐക്കുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. വിഷയം വരും ദിവസങ്ങളില്‍ പരിഹരിക്കപ്പെടാത്ത പക്ഷം, നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, മുന്നണി ഐക്യം തകരാത്ത രീതിയിലുള്ള തീരുമാനങ്ങള്‍ വേണമെന്ന ആവശ്യവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും.
ഉപനേതൃപദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത; വിട്ടുവീഴ്ചയില്ലെന്ന് സിപിഎമ്മും സിപിഐയും; സിപിഐ സെക്രട്ടേറിയറ്റ് യോഗം ഇന്ന്