Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലായില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടത്തി ; ഫലത്തെ രാഷ്ട്രീയ ജനവിധിയായി കാണുന്നില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

പാലായില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടത്തി ; ഫലത്തെ രാഷ്ട്രീയ ജനവിധിയായി കാണുന്നില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ജനവിധിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ ഇവിടെ വോട്ടുകച്ചവടം നടത്തി. ഇത് നിഷേധിക്കാൻ ഇടതുമുന്നണിക്കാകുമോയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. പാലായിൽ സംഭവിച്ച പരാജയത്തെ അംഗീകരിക്കുന്നു. എന്നാൽ ഇതിനെ രാഷ്ട്രീയ ജനവിധിയായി കാണുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ വൈകാരികമായ അമർഷവും പ്രതിഷേധവുമാണ് പാലായിൽ കണ്ടത്. കേരളാ കോൺഗ്രസിലെ ചേരിപ്പോര് പാലായിലെ വോട്ടർമാരെ കോപാകുലരാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിൽ ഇടതുമുന്നണിക്ക് ഒരു മേനിയും നടിക്കാനില്ല. ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ പാലായിലൂടെ പാലം ഇട്ടിരിക്കുകയാണ്. ഇരുകൂട്ടരും തമ്മിൽ പാലായിൽ വോട്ടുകച്ചവടം നടത്തിയെന്ന് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാലായിൽ സംഭവിച്ചത് ഒരു കൈപ്പിഴവ് മാത്രമാണെന്നും യഥാർത്ഥ ജനവിധി വരാനിരിക്കുന്നത് ഇനിയുള്ള അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റമറ്റ രീതിയിൽ എല്ലാ പിഴവുകളും പരിഹരിച്ച് ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മിന്നും വിജയം നേടുമെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. https://www.youtube.com/watch?v=K4VVfU4c6A4

Related articles

See all
Latest News

വിധി കാത്ത് പാലാ... വോട്ടെണ്ണൽ 8 മണിക്ക്; ആദ്യഫല സൂചനകൾ 8.30 യോടെ

Latest News

കരുത്ത് കാട്ടി പാലാ; തെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം | Video

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Save your stories

Sign in