എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാട്ടര്‍ലൂ നിലമ്പൂരില്‍ നിന്നും ആരംഭിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ജാതിയും മതവും നോക്കിയല്ല: കെസി വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
May 26, 2025
1 min read
•
Updated: June 05, 2026
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാട്ടര്‍ലൂ നിലമ്പൂരില്‍ നിന്നും ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഏറ്റവും യോഗ്യനായ വ്യക്തി നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ജാതിയോ മതമോ അതിനൊരു മാനദണ്ഡമാകില്ല. എത്രയും വേഗം സ്ഥാനാര്‍ത്ഥി ആരാണെന്നതില്‍ പ്രഖ്യാപനമുണ്ടാകുമെന്നും വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അവിടെ വിജയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയപാത തകര്‍ച്ചയില്‍ കടുത്ത അനാസ്ഥയെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ദേശീയ പാതയുടെ പേരില്‍ വന്‍ കൊള്ളയാണ് നടക്കുന്നത്. ഈ മാസം 29ന് നടക്കുന്ന പബ്ലിക് അക്കൗണ്ട്‌സ്് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഉത്തരം പറയണം. തകര്‍ച്ചയില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം കടലില്‍ വീണ കണ്ടെയ്‌നറുകള്‍ നീക്കാന്‍ വിദ്ഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികൃതര്‍ നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10