Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിബന്ധനകളോടെ നല്‍കിയ റവന്യൂ ഭൂമിയില്‍ LDF സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ്; UDF പരാതി നല്‍കി

നിബന്ധനകളോടെ നല്‍കിയ റവന്യൂ ഭൂമിയില്‍ LDF സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ്; UDF പരാതി നല്‍കി
LDF Board കണ്ണൂർ കാള്‍ടെക്സ് ജംഗ്ഷന്  സമീപം എ.കെ.ജി പ്രതിമ സ്ഥാപിച്ച സ്ഥലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിവാദത്തിൽ. സർക്കാർ റവന്യൂ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന നിബന്ധനയിൽ കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ എ.കെ.ജി പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചത്. ഇത് ലംഘിച്ച് കൊണ്ടാണ് റവന്യൂ ഭൂമിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് ജില്ലാ വരണാധികാരിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയില്ല. സർക്കാർ പാട്ടത്തിന് അനുവദിച്ച റവന്യൂ ഭൂമി മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കരുത് എന്ന് നിബന്ധനയോടെയാണ് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ എ.കെ.ജി പ്രതിമ സ്ഥാപിക്കാൻ  സ്ഥലം ലീസിന് അനുവദിച്ചത്. എ.കെ.ജിയുടെ പ്രതിമ മാത്രം സ്ഥാപിക്കാൻ അനുമതിയുള്ള സ്ഥലത്ത് എൽ.ഡി.എഫ് പ്രചാരണ ബോർഡ് സ്ഥാപിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ലീസിന് നല്‍കിയ റവന്യൂ ഭൂമി  അനുവദിച്ച കാര്യത്തിന് മാത്രം ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് കൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കൂറ്റൻ ബോർഡ് എ.കെ.ജി പ്രതിമയ്ക്ക് മുന്നിൽ സ്ഥാപിച്ചത്. സ്ഥാനാർത്ഥിയുടെ ബോർഡിനൊപ്പം  സ്ഥാനാർത്ഥിയുടെ ചിഹ്നവും സ്ഥാപിച്ചിട്ടുണ്ട്. റവന്യൂ ഭൂമിയിൽ ലീസ് കരാറിന് വിരുദ്ധമായി എൽ.ഡി.എഫ് സ്ഥാപിച്ച  പ്രചരണ ബോർഡ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് യു.ഡി.എഫ്  ജില്ലാ  വരണാധികാരിക്ക് പരാതി നൽകിയെങ്കിലും  നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്കും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in