Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

‘കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ സംഘം’; മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ‘ലോ ആൻഡ് ഓർഡർ’ ടീസർ എത്തി

‘കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ സംഘം’; മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ‘ലോ ആൻഡ് ഓർഡർ’ ടീസർ എത്തി

കൊച്ചി: ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ന്റെ ടീസർ പുറത്തിറങ്ങി. “കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ സംഘം... അവരോടാണ് യുദ്ധം. ചോര വീഴ്ത്താതെ, ചോര കൊടുക്കാതെ തീർക്കാൻ പറ്റുമെന്നുറപ്പില്ലാത്ത കളി...” എന്ന സംഭാഷണത്തിലൂടെയാണ് ടീസർ ചിത്രത്തിന്റെ ആക്ഷൻ പശ്ചാത്തലവും സംഘർഷവും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

പൂർണമായും ആക്ഷൻ മൂഡിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. നീതിയും നിയമവും നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന് നേരിടേണ്ടിവരുന്ന ശക്തമായ സംഘർഷങ്ങളാണ് ചിത്രം ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുന്നത്.

പ്രകാശ് വർമ്മ (ജോർജ്ജ് സാർ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രം ധരിച്ച് തോക്കുമായി നടന്നുനീങ്ങുന്ന കഥാപാത്രം ‘കാരിക്കാമുറി ഷൺമുഖൻ’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മമ്മൂട്ടിയാണെന്ന സൂചനയാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

ആഭിരാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സെപ്റ്റംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ടീസർ പുറത്തിറക്കിയത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീ ക്ഷേത്ര എന്നിവയുടെ ബാനറിൽ **പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ** എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ‘ലോ ആൻഡ് ഓർഡർ’ എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏകദേശം 90 ദിവസം നീണ്ട ചിത്രീകരണം കൊച്ചിക്ക് പുറമേ തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്.ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ ആക്ഷൻ കോറിയോഗ്രാഫർമാരായ ഫീനിക്സ് പ്രദൂ, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഗാനങ്ങൾ: ഷിബു ചക്രവർത്തി
സംഗീതം: ജോ ഡാനിയേൽ
പശ്ചാത്തല സംഗീതം: ബിജിപാൽ
ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ
എഡിറ്റിംഗ്: മനോജ് കണ്ണോത്ത്
കലാസംവിധാനം: സാബു റാം
മേക്കപ്പ്: റോഷൻ എൻ.ജി.
കോസ്റ്റ്യൂം ഡിസൈൻ: സമീര സനീഷ്
സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി
സൗണ്ട് ഡിസൈൻ: കിഷൻ സപ്ത
ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി. ബോസ്
ഡിസൈൻ: ആന്റണി സ്റ്റീഫൻ
കാസ്റ്റിംഗ് ഡയറക്ടർ: ശാലിനി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്
പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വാഴൂർ ജോസ്

Related articles

See all
Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...

Save your stories

Sign in