Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രഞ്ജിത്ത് ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങള്‍: 'ലോ ആന്‍ഡ് ഓര്‍ഡര്‍' സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലേക്ക്

രഞ്ജിത്ത് ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങള്‍: 'ലോ ആന്‍ഡ് ഓര്‍ഡര്‍' സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലേക്ക്

കൊച്ചി: പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് റിയലിസ്റ്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡര്‍' (Law & Order) പ്രദര്‍ശനത്തിനൊരുങ്ങുന്നു. അഞ്ച് പുതിയ അഭിനേതാക്കളെയാണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. എസ്.ഐ പരീക്ഷ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിക്കുന്ന അഞ്ച് യുവ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയര്‍ ഓഫീസറുടെയും കഥ പറയുന്ന ചിത്രത്തില്‍, സീനിയര്‍ ഉദ്യോഗസ്ഥനായി പ്രകാശ് വര്‍മ്മ വേഷമിടുന്നു.

മൂന്ന് മാസത്തിലേറെ നീണ്ട കാസ്റ്റിങ് കോളിലൂടെയാണ് അഞ്ച് പുതുമുഖങ്ങളെ കണ്ടെത്തിയത്. ഋതു ദേവ് അയ്യപ്പന്‍ (അരുണ്‍ അയ്യപ്പന്‍), ഷനൂദ് ഇബ്രാഹിം (ഫിറോസ് എം.കെ), ഡോണ്‍ മൈക്കിള്‍ (ബിജു കുര്യന്‍), നിജാദ് ബാബു തോമസ് (സെബാസ്റ്റ്യന്‍ പോള്‍), സജല്‍ സുദര്‍ശനന്‍ (ബെന്നി വര്‍ഗീസ്) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത നടന്‍ അന്തരിച്ച രാജന്‍ പി. ദേവിന്റെ ചെറുമകനാണ് ഡോണ്‍ മൈക്കിള്‍. സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവി ക്ഷേത്ര എന്നിവയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം മെട്രോ നഗരങ്ങളിലെ ദുരൂഹതകളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന ഒരു ആക്ഷന്‍-ഇമോഷണല്‍ ഡ്രാമയാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും വലിയ ആവേശമുണര്‍ത്തുന്നുണ്ട്. രഞ്ജിത്തിന്റെ പ്രശസ്തമായ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ 'കാരിക്കാമുറി ഷണ്മുഖന്‍' എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിരാമി, ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്ജ്, അമല്‍ ജോസ് ആന്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, വി.കെ. പ്രകാശ്, ഭീമന്‍ രഘു, ജോണി ആന്റണി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മികച്ച അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോ ഡാനിയേല്‍ സംഗീതം പകരുമ്പോള്‍ ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും സാബു റാം കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. റോഷന്‍ എന്‍.ജി മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യും ഡിസൈനും കൈകാര്യം ചെയ്യുന്നു. പ്രേംലാല്‍ പട്ടാഴിയാണ് സ്റ്റില്‍സ്, കിഷന്‍ സപ്താ സൗണ്ട് ഡിസൈന്‍, സുനില്‍ സിംഗ് ലൈന്‍ പ്രൊഡ്യൂസര്‍, വി. ബോസ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍, ആന്റണി സ്റ്റീഫന്‍ ഡിസൈന്‍, ശാലിനി കാസ്റ്റിംഗ് ഡയറക്ടര്‍, പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രശാന്ത് നാരായണന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ട ചിത്രീകരണത്തിന് ശേഷം ചിത്രം സെപ്റ്റംബര്‍ 18-ന് സത്യം സിനിമാസ് തിയേറ്ററുകളിലെത്തിക്കും.

Related articles

See all
Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

പിസ്റ്റളിന്റെ കാഞ്ചിയില്‍ പരതുന്ന ഷൈന്‍ ടോം ചാക്കോ; ലഹരിവിരുദ്ധ പോരാട്ട കഥയുമായി 'ഡാന്‍സാഫ...

Popular News

മനോജ് കെ. ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക്; ശ്രീനാഥ് ഭാസി നായകനാകുന...

Popular News

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബര്‍ 25ന് ആഗോള റിലീസ്; കേരളത്തില്‍ എത്തിക്...