Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൃശൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം: രണ്ടുപേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

തൃശൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം: രണ്ടുപേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

തൃശൂര്‍ - കോഴിക്കോട് സംസ്ഥാന പാതയില്‍ കുന്നംകുളം ചെറുവത്തൂരില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് വന്‍ അപകടം. അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. കാര്‍ യാത്രക്കാരിയായ റിയ ഫാത്തിമ, മറ്റൊരു സ്ത്രീ എന്നിവരാണ് മരണപ്പെട്ടത്. 20-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലെത്തിയ ബസ് നിരത്തിലുണ്ടായിരുന്ന ഓട്ടോറിക്ഷ, വാന്‍, ബൈക്ക് എന്നിവയുള്‍പ്പെടെ അഞ്ചോളം വാഹനങ്ങളില്‍ തുടരെത്തുടരെ ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ഒരു വീടിന്റെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്. ബൈക്ക് യാത്രക്കാരനായ ജോബി ഉള്‍പ്പെടെ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും വിവിധ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related articles

See all
Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Popular News

"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ്...

Save your stories

Sign in