Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KTU| കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വി.സി നിയമനം: കേസ് ഇന്ന് സുപ്രീം കോടതിയില്‍

KTU| കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വി.സി നിയമനം: കേസ് ഇന്ന് സുപ്രീം കോടതിയില്‍
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു), ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വൈസ് ചാന്‍സലര്‍ (വി.സി) നിയമനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വി.സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് വിദഗ്ദ്ധരുടെ പട്ടിക പരസ്പരം കൈമാറാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഗവര്‍ണര്‍ നാല് വിദഗ്ദ്ധരുടെ പട്ടിക സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ പട്ടിക ഗവര്‍ണറുടെ അഭിഭാഷകന് കൈമാറിയിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും സുപ്രീം കോടതി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കുക. ഇത് വി.സി നിയമന നടപടികള്‍ക്ക് വേഗത നല്‍കും. ഇതിനിടെ, മാസങ്ങള്‍ക്ക് ശേഷം ഡിജിറ്റല്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് യോഗം ഇന്ന് ചേരും. വൈസ് ചാന്‍സലര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in