Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഎഇ കോണ്‍സുലേറ്റില്‍ സഹായം അഭ്യർത്ഥിച്ചത് ചട്ടവിരുദ്ധം; മന്ത്രി കെ.ടി. ജലീലില്‍ നിന്ന് കേന്ദ്രം വിശദീകരണം തേടും

യുഎഇ കോണ്‍സുലേറ്റില്‍ സഹായം അഭ്യർത്ഥിച്ചത് ചട്ടവിരുദ്ധം; മന്ത്രി കെ.ടി. ജലീലില്‍ നിന്ന് കേന്ദ്രം വിശദീകരണം തേടും
മന്ത്രി കെ.ടി ജലീലിൽ നിന്ന് കേന്ദ്ര സർക്കാർ വിശദീകരണം തേടും. വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചതിലാണ് വിശദീകരണം തേടുന്നത്. കോണ്‍സുലേറ്റിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതും ഗുരുതര ചട്ടലംഘനമെന്ന് കേന്ദ്രം. യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ആശയവിനിമയം നടത്തിയ കെ.ടി ജലീൽ ചട്ടലംഘനം നടത്തി എന്നാണ് കേന്ദ്ര നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജലീലിൽ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങുന്നത്. കോണ്‍സുലേറ്റുകളുമായി ഇടപെടേണ്ടത് ഏതു തരത്തിലാകണം എന്ന് കൃത്യമായ മാർഗ രേഖകൾ നിലവിലുണ്ട്. കോണ്‍സുലേറ്റിന് നേരിട്ട് മന്ത്രിയായോ മന്ത്രിക്ക് തിരിച്ചോ നേരിട്ട് ആശയ വിനിമയം നടത്താൻ പ്രോട്ടോക്കോൾ അനുവദിക്കുന്നില്ല. ഇത്തരത്തിൽ ആശയവിനിമയം നടത്തണം എങ്കിൽ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ച്, പൊതുഭരണ വകുപ്പ് വഴി വേണം മുന്നോട്ട് നീങ്ങാൻ. സ്വപ്ന ഉൾപ്പെടെയുള്ള കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായി മന്ത്രി ഇടപെട്ടതും പ്രോട്ടോക്കോൾ ലംഘനത്തിന്‍റെ പരിധിയിൽ വരും. ഒരു നയതന്ത്ര സ്ഥാപനത്തിൽ നിന്ന് സാമ്പത്തിക സഹായം നേരിട്ട് കൈപ്പറ്റുന്നതും ഗുരുതരമായ വീഴ്ചയാണ്. വിഷയത്തിൽ വിശദീകരണം തേടുന്ന മുറക്ക് മന്ത്രിക്ക് കാര്യങ്ങൾ കൃത്യമായി കേന്ദ്ര സർക്കാരിന് മുന്നിൽ വിവരിക്കേണ്ടി വരും. സ്വർണകടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ കാൾ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി കെ.ടി ജലീൽ രംഗത്ത് വന്നത്. ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട അവശ്യത്തിനാണ് വിളിച്ചത് എന്നായിരുന്നു വിശദീകരണം. കോണ്‍സുലേറ്റ് ജനറൽ നൽകിയ നിർദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചത് എന്നും ജലീൽ പറഞ്ഞിരുന്നു. [embed]https://www.facebook.com/JaihindNewsChannel/videos/418265402411515[/embed]

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in