Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യ : ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് KSU ആഹ്വാനം

കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യ : ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് KSU ആഹ്വാനം
Strike-KSU-kollam കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ഫാത്തിമ മാതാ കോളേജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്ലം ഫാത്തിമ മാത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ രാഖി കൃഷ്ണയാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷാഹാളിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ആത്മഹത്യ. എന്നാൽ പരീക്ഷഹാളിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് അധ്യാപകർ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. കോളേജ് മാനേജ്‌മെൻറ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. യുണിവേഴ്‌സിറ്റി സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്ന് ആരോപിച്ച് പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ രാഖി കൃഷ്ണയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് സഹപാഠികൾ പറയുന്നത്. കൂടുതൽ വായനയ്ക്ക്... പരീക്ഷാഹാളിലെ ക്രമക്കേ‍ട് ആരോപണം : വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in