Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFI| തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ മദ്യവും നിരോധിത ലഹരി വസ്തുക്കളും; എസ്എഫ്‌ഐ നടപടിക്കെതിരെ കെഎസ്‌യു പ്രതിഷേധം

SFI| തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ മദ്യവും നിരോധിത ലഹരി വസ്തുക്കളും; എസ്എഫ്‌ഐ നടപടിക്കെതിരെ കെഎസ്‌യു പ്രതിഷേധം
തിരുവനന്തപുരം നന്ദിയോട് പ്രദേശത്ത് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് എസ് എഫ് ഐ മദ്യവും നിരോധിത ലഹരി സ്തുക്കളും പണവും നല്‍കിയതായി ആരോപണം. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിനു ശേഷം വിജയാഹ്ലാദ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍പ്പെട്ട ഒരു സംഘം കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ ഇടവഴിയില്‍ മദ്യപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് മദ്യ കുപ്പി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും പോലീസും സ്‌കൂള്‍ അധികൃതരും ബാഗിന്റെ ഉടമയെ കണ്ടെത്തുന്നതിനോ കൂടുതല്‍ പരിശോധന നടത്തുന്നതിനോ തയ്യാറായില്ലെന്ന് കെഎസ്യു ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കെഎസ്‌യു ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in