Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നിതീ തേടി കെ.എസ്.യു; പ്രതിഷേധക്കടലായി ലോങ് മാര്‍ച്ച്

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നിതീ തേടി കെ.എസ്.യു; പ്രതിഷേധക്കടലായി ലോങ് മാര്‍ച്ച്
പ്രതിഷേധക്കടലായി കെ.എസ്.യുവിന്റെ ലോങ്ങ്‌ മാർച്ച്‌. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാർ അട്ടപ്പള്ളത്ത് നിന്നും പാലക്കാട്‌ നഗരത്തിലേക്ക് ലോങ്ങ്‌ മാർച്ച്‌ നടത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം അഭിജിത് മാർച്ചിന് നേതൃത്വം നൽകി. പാലക്കാടിന്റെ ചുട്ടു പൊള്ളുന്ന വെയിലിനെ അവഗണിച്ചാണ് വാളയാർ അട്ടപ്പള്ളത്തെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ്‌ മാർച്ച്‌ സംഘടിപ്പിച്ചത്. വാളയാർ അട്ടപ്പള്ളത്ത് നിന്നും ആരംഭിച്ച മാർച്ച്‌ 24 കിലോമീറ്ററുകളോളം കാൽ നടയായി പിന്നിട്ട് പാലക്കാട്‌ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കോഴിക്കോട് എംപി എം.കെ രാഘവൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എന്നും പ്രതികൾക്കു വേണ്ടി സംസാരിച്ച പാർടിയാണ് സി പി എം എന്നും ഇരകൾക്കു വേണ്ടി സി പി എം നിലകൊള്ളാറില്ല എന്നും എം. കെ രാഘവൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ പെണ്കുട്ടികളടക്കം ആയിരകണക്കിന് വിദ്യാർത്ഥികളാണ് മാർച്ചിൽ അണിനിരന്നത്. സ്റ്റേഡിയം സ്റ്റാൻഡിൽ സമാപിച്ച മാർച്ച്‌ രമ്യാ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരക്ഷണം കർശനമാക്കും എന്ന് പറഞ്ഞു അധികാരത്തിലെത്തിയ പിണറായി സർക്കാർ സ്ത്രീകളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് എന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ ജയഘോഷ്‌, സെക്രട്ടറി അജാസ്, സംസ്ഥാന സെക്രട്ടറിമറുപടി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in