മന്ത്രി കെ.ടി ജലീലിന് നേരെ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
November 21, 2019
1 min read
•
Updated: June 09, 2026
കേരള യൂണിവേഴ്‌സിറ്റി മോഡറേഷൻ മാർക്ക് തിരിമറിയിൽ മന്ത്രി കെ.ടി.ജലീലിനെതിരെ കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം . മന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മന്ത്രി നിയമസഭയിലേയ്ക്ക് വരുന്ന വഴിയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
കെഎസ് യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല.
മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തരവേള ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10