Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്‍റെ മർദ്ദനം; പ്രതിയെ പോലീസ് പിടികൂടി

കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്‍റെ മർദ്ദനം; പ്രതിയെ പോലീസ് പിടികൂടി
  ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്‍റെ മർദ്ദനം. കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസിലെ കണ്ടക്ടർക്കാണ് യാത്രക്കാരന്‍റെ മർദ്ദനമേറ്റത്. പുലർച്ചെയായിരുന്നു സംഭവം. വള്ളികുന്നം സ്വദേശി ജാവേദാണ് വനിതാ കണ്ടക്ടറെ മർദ്ദിച്ചത്. ടിക്കറ്റിന്‍റെ ബാക്കിതുകയായ 7 രൂപ തിരികെ നൽകിയിട്ടും വീണ്ടും നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബസിനുള്ളിൽ ബഹളം വെക്കുകയും കണ്ടക്ടറെ അസഭ്യം പറയുകയും ചെയ്യ്തു. പിന്നീട് കണ്ടക്ടറുടെ സീറ്റിനു പുറകില്‍ വന്നിരുന്ന് മർദ്ദിക്കുകയായിരുന്നു. ഓച്ചിറ മുതൽ കായംകുളം വരെ പിന്നെ ടിക്കറ്റ് കൊടുക്കുവാനും സമ്മതിച്ചില്ല. ബസ് കായംകുളത്ത് എത്തിയപ്പോൾ ഇവർ ഡിപ്പോയിൽ പരാതിപ്പെട്ടു. തുടർന്ന് കായംകുളം പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഓച്ചിറയിൽ ആയതിനാൽ ഇയാളെ ഓച്ചിറ പോലീസിന് കൈമാറി.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in