Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KSRTC എം പാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

KSRTC എം പാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി
KSRTC M Panel കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ കെ.എസ്.ആർ.ടി.സിയിൽ ലീവ് വേക്കൻസിയിൽ നിയമിക്കാന്‍ സമരക്കാരും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയില്‍ തീരുമാനമായി. ഒത്തുതീര്‍പ്പിന് പിന്നാലെ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒന്നരമാസത്തിലേറെ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സ്ഥിരം ജീവനക്കാരുടെ ലീവ് വേക്കന്‍സിയിലാണ് എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയാണ് നിയമിക്കുന്നത്. ഇപ്പോള്‍ നിലവില്‍ 1,300 ഓളം സ്ഥിര ജീവനക്കാര്‍ അവധിയിലാണ്. ഇതില്‍ നാനൂറോളം പേര്‍ അപകടത്തെ തുടര്‍ന്ന് അവധിയിലാണ്. നൂറോളം പേര്‍ ദീര്‍ഘകാല അവധിക്കും അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഒഴിവിലേക്കാണ് എം പാനല്‍ ജീവനക്കാരെ നിയമിക്കുന്നത്. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലവിലെ തീരുമാനം. കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്ന 8,023 എം പാനല്‍ ജീവനക്കാരില്‍ 4,071 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സമരം ആരംഭിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in