NILAMBUR BY-ELECTION| നിലമ്പൂരില്‍ ചരിത്ര വിജയമെഴുതി പ്രയാണത്തിന് തുടക്കം കുറിക്കാന്‍ KPCC-UDF പുതിയ നേതൃത്വം
Jaihind TV News Report
Jaihind TV Web Desk
June 23, 2025
1 min read
•
Updated: June 09, 2026
നിലമ്പൂരില്‍ ചരിത്ര വിജയമെഴുതി മണ്ഡലം തിരിച്ചുപിടിച്ച് ഉറച്ച ചുവടോടെ മുന്നോട്ടേക്കുള്ള പ്രയാണത്തിന് തുടക്കം കുറിക്കുകയാണ് കെപിസിസിയുടെയും യുഡിഎഫിന്റെയും പുതിയ നേതൃത്വം. ചുമതല ഏറ്റെടുത്ത ഉടനെയെത്തിയ നിലമ്പൂര്‍ അഗ്‌നി പരീക്ഷയില്‍ മണ്ഡലം തിരിച്ചുപിടിച്ച് കേരളത്തില്‍ ഭരണ മാറ്റ കാഹളമുയര്‍ത്തിയ നേതൃത്വത്തിന് തികഞ്ഞ ആത്മവിശ്വാസത്തോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നണിയേയും പാര്‍ട്ടിയേയും ചലിപ്പിക്കുവാനാകും.
പാര്‍ട്ടിക്കും മുന്നണിക്കും നവ ചൈതന്യം പകര്‍ന്ന് ചുമതലയേറ്റ കെപിസിസിയുടെയും യുഡിഎഫിന്റെയും പുതിയ നേതൃത്വത്തിന് നിലമ്പൂരിലെ വിജയം തികഞ്ഞ ആത്മവിശ്വാസവും കരുത്തും പകരുകയാണ്. കേരളത്തില്‍ ഭരണ മാറ്റ കാഹളമുയര്‍ത്തി നിലമ്പൂര്‍ തിരിച്ചുപിടിച്ചതോടെ വര്‍ദ്ധിത വീര്യത്തോടെ പുതിയ നേതൃത്വത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നണിയേയും പാര്‍ട്ടിയേയും ചലിപ്പിക്കുവാനാകും. ചുമതല ഏറ്റെടുത്ത ഉടനെയെത്തിയ നിലമ്പൂര്‍ അഗ്‌നി പരീക്ഷയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയേയും മുന്നണിയും ഒരുപോലെ മുന്നോട്ടേക്ക് നയിച്ചാണ് പുതിയ നേതൃത്വം 9 വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം തട്ടകം തിരികെ പിടിച്ചത്.
ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കളം നിറഞ്ഞ യുഡിഎഫ് പിവി അന്‍വറിനെ പാടേ തള്ളി നിലമ്പൂരില്‍ ഐക്യ ജനാധിപത്യ മുന്നണിയും ഇടതുമുന്നണിയും തമ്മിലുള്ള നേര്‍ക്കുനേര്‍ രാഷ്ട്രിയ പോരാട്ടം എന്ന് പ്രഖ്യാപിച്ചാണ് പ്രചരണം ശക്തമാക്കിയത്. കെ പി സിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള
ഘടകകക്ഷികളെ മുന്‍നിരയില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരണം നയിച്ചത്. യുവനിരയുടെ വലിയ സാന്നിധ്യവും പ്രചാരണവും നിലമ്പൂര്‍ വിജയത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. മുന്‍നിര നേതാക്കള്‍ നേതൃത്വം നല്‍കിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിനുകള്‍ കുടുംബയോഗങ്ങള്‍ വേറിട്ട പ്രചരണ തന്ത്രങ്ങള്‍ അങ്ങനെ യുഡിഎഫ് സംവിധാനം ഒന്നടങ്കം നിലമ്പൂരിനെ തിരിച്ചുപിടിക്കുവാന്‍ സുസജ്ജമായാണ് പോരാടിയത്. തദ്ദേശസ്വയംഭരണ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അസന്നമായിരിക്കേ ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് പിടിച്ച് കരുത്ത് കാട്ടിയ യുഡിഎഫ് കേരളത്തില്‍ ഭരണ മാറ്റത്തിന്റെ അലയടികള്‍ ഉയര്‍ത്തുകയാണ്. ആദ്യ കാല്‍വയ്പ്പില്‍ തന്നെ മികച്ച തുടക്കം ലഭിച്ച പുതിയ നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ വലിയൊരു അംഗീകാരം കൂടിയാണ് നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10